തിരൂർ ടൗൺ ഹാളിലെ വാക്സിൻ കേന്ദ്രത്തിലെ അനധികൃത ഇടപെടൽ അവസാനിപ്പിക്കണമെന്ന് സി പി ഐ എം

തിരൂർ: തിരൂർ ടൗൺ ഹാളിലെ കോവിഡ് വാക്സിൻ നൽകുന്ന കേന്ദ്രത്തിലെ തിരക്ക് കുറക്കാനും അനധികൃതമായ ഇടപെടൽ അവസാനിപ്പിക്കണമെന്നും സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

വാക്സിനേഷന് ഓൺലൈനിലൂടെ രജിസ്ട്രർ ചെയ്ത് ടൗൺ ഹാളിൽ സമയത്ത് എത്തുന്നവർക്ക് സാമൂഹിക അകലം പാലിച്ച് വാക്സിൻ നൽകാൻ ശ്രമിക്കാതെ, ധാരാളം ആളുകൾ തടിച്ച് കൂടുക്കും അതിര് വിട്ട് ഇടപെടുന്നവർക്ക് തോന്നിയപോലെ വാക്സിൻ നൽകി മുൻഗണനാക്രമം അട്ടിമറിക്കുന്നതായും പരാതി ഉയർന്നു വന്നിട്ടുണ്ട്. തങ്ങളുടെ സ്വന്തക്കാർക്ക് വാക്സിൻ നേടികൊടുക്കുന്ന ഒരു റാക്കറ്റ് ഇവിടെ പ്രർത്തിക്കുന്നു ആയിരങ്ങൾ വാക്സിൻ ലഭിക്കാതെ നെട്ടോടമോടുമ്പോഴാണ് തങ്ങൾക്ക് താൽപര്യമുള്ളവർക്ക് വാക്സിൻ നൽകാൻ ചിലർ ശ്രമിക്കുന്നത്.

കൂടുതൽ കേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകിയാൽ ഇവിടത്തെ വലിയ തോതിലുള്ള തിരക്ക് കുറക്കാൻ കഴിയും കുടുതൽ ആളുകളിലേക്ക് വാക്സിൻ നൽകുവാനും സാധിക്കും ഓൺലൈൻ രജിസ്ട്രേഷൻ നേടിയെത്തുന്നവർക്ക് സമയക്രമമനുസരിച്ച് വാക്സിൻ നൽകിയാൽ ആളുകളുടെ തിരക്ക് കുറക്കാനും ഇടനിലക്കാർക്ക് യഥേഷ്ടം കയറി വിഹരിക്കുവാൻ കഴിയില്ല. ഇടനിലക്കാർക്ക് വാക്സിനേഷനിൽ ഇടപെടാൻ അവസരം ഒരുക്കാതെ കർശന നിയന്ത്രണങ്ങളോടെ വാക്സിൻ നൽകണമെന്ന് ജില്ലാ ആശുപത്രി സുപ്രണ്ടിനോട് സി പി ഐ എം നേതാക്കൾ ആവശ്യപ്പെട്ടു. യു ഡി എഫ് നിയന്ത്രണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ വാക്സിനേഷൻ ക്യാമ്പുകൾ താറുമാറാക്കാൻ ശ്രമിച്ച് ജനങ്ങളുടെ അസംതൃപ്തി വർധിപ്പിച്ച് സംസ്ഥാന സർക്കാറിനെതിരെ തിരിച്ചുവിടാനാണ് നീക്കം നടത്തുന്നത്.

ഇത്തരം ദുഷ്ടലാക്കോടെയുള്ള പ്രവർത്തനങ്ങൾ വലിയ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും ഇതിൻ്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാതെയാണ് യു ഡി എഫ് ഭരണസമിതികൾ പ്രവർത്തിക്കുന്നത്. ഇത്തരം കുൽസിത നീക്കങ്ങൾ അവസാനിപ്പിച്ച് നുതാര്യമായ രീതിയിൽ വാക്സിൻ വിതരണം നടത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ടുമായുള്ള ചർച്ചക്ക് എരിയാ സെക്രട്ടറി

അഡ്വ പി ഹംസ കുട്ടി, പി പി ലക്ഷ്മണൻ അഡ്വ എസ് ഗിരീഷ്, ടി ദിനേശ് കുമാർ, റഹീം മേച്ചേരി എന്നിവർ പങ്കെടുത്തു.