Fincat

കൊവിഡിൽ വാടി വെറ്റിലക്കൃഷി

തിരൂർ: ലോക്ക് ‌ഡൗണിൽ കരി‍ഞ്ഞുവാടി വെറ്റിലക്കൃഷി. കിലോക്ക് 65രൂപ വരെ ഉണ്ടായിരുന്ന വെറ്റില മൂന്നു മാസത്തിനിടെ 18 രൂപയിലേക്ക് കൂപ്പുകുത്തി. ഇതോടെ ചെലവ് കഴിച്ച് കർഷകന്റെ പക്കൽ ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണ്. ദിവസവും ട്രെയിനിൽ ദിവസവും വിവിധ പ്രദേശങ്ങളിലേക്ക് കയറ്റിയയച്ചിരുന്ന വെറ്റില നിലവിൽ ലോക്ക്ഡൗൺ കാരണം ആകെ മൂന്നു ദിവസമേ കയറ്റിയയക്കാനാവുന്നുള്ളൂ. അതും ദിവസം 100കെട്ട് വെറ്റില മാത്രം. വെറ്റിലയുടെ ആവശ്യക്കാർ കുറഞ്ഞതാണ് കാരണം.

Vettila

സർക്കാർ സബ്സിഡിയോ മറ്റെന്തെങ്കിലും സഹായമോ വെറ്റിലക്കർഷകർക്കില്ലാത്തതാണ് കൃഷിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് അഞ്ചുപതിറ്റാണ്ടായി വെറ്റിലക്കൃഷി ചെയ്യുന്ന കർഷകരുടെ അഭിപ്രായം.ആകെ പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭിക്കുന്ന 3500മുതൽ 6000വരെ ഏക്കറിനുള്ള തുക അപര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Vettila

2nd paragraph

തിരൂർ,​ പൊന്മുണ്ടം,​ താനാളൂർ,​ വൈരങ്കോട്,​ ചെമ്പ്ര,​ വൈലത്തൂർ,​ തലക്കടത്തൂർ,​ അരീക്കോട് തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് വെറ്റിലകൃഷി ചെയ്യുന്നത്. ഉന്നത ഗുണനിലവാരമുള്ള തീക്കൊടി,​ കൂട്ടക്കൊടി വെറ്റിലകളാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്

Vettila