തീവെച്ച് നശിപ്പിച്ച കെട്ടിടങ്ങൾക്ക് നഷ്ട പരിഹാരം നൽകണം: കെട്ടിട ഉടമകൾ

മലപ്പുറം: നാടിനെ നടുക്കിയ പെരിന്തൽമണ്ണയിലെ തീവെപ്പ്, കൊലപാതകക്കേസിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരിക്കും കെട്ടിട ഉടമകൾക്കും ദുരന്ത ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് കേരളാ ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഭാരവാഹികളായ ഇല്യാസ് വടക്കൻ, പി.പി അലവിക്കുട്ടി, ചങ്ങരംകുളം മൊയ്തുണ്ണി, കൊളക്കാടൻ അസീസ്, പി.ഉമ്മർ ഹാജി, എ.എം.ഹംസ, കാളിപ്പാടൻ മുസ്തഫ ഹാജി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തകർന്നടിഞ്ഞ കിഴക്കേതിൽ കോംപ്ലക്സ് കെട്ടിട പുനർനിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് ഈ – മെയിലിലും പെരിന്തൽമണ്ണ തഹസിൽദാർ, മുൻസിപ്പൽ ചെയർമാൻ എന്നിവർക്ക് നേരിട്ടും നിവേദനം നൽകി