പ്രതീകാത്മക ഒ പി നടത്തി.യൂത്ത് ഫ്രണ്ട് ജേക്കബ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിനു മുന്‍പില്‍ പ്രതീകാത്മകമായി ഒ പി നടത്തി പ്രതിഷേധിച്ചു.യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ സെക്രട്ടറി ഷബീര്‍ പി സി അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ യൂത്ത് ഫ്രണ്ട് ജേക്കബ് പ്രസിഡന്റ് ഷമീര്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും രണ്ടായി പ്രവര്‍ത്തിച്ചാല്‍ 1002 കിടക്കകള്‍ ഉണ്ടാവും. നിലവില്‍ 501 പേര്‍ക്ക് മാത്രമാണ് കിടത്തി ചികിത്സാ സൗകര്യം ഉള്ളത്. 300 കിടക്കകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നഷ്ടമായി, കൃത്രിമ അവയവ കേന്ദ്രം ഇല്ലാതായി,

തസ്തികകള്‍ ഏറെയാണ് നമുക്ക് നഷ്ടമായത്.വിവിധ ജില്ലകള്‍ക്ക് കാര്‍ഡിയോളജി. ന്യൂറോളജി. നെഫ്രോളജി, യൂറോളജി,മലപ്പുറം ജില്ലക്ക് അവഗണിക്കപ്പെട്ടു. ജനറല്‍ ആശുപത്രിയുടെ പേരിലാണ് ആശുപത്രി സൂപ്രണ്ടും ഡോക്ടര്‍മാരും ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങുന്നത്. ജനറല്‍ ആശുപത്രി ഇപ്പോള്‍ വെറും കടലാസില്‍ മാത്രമാണുള്ളത്.യുദ്ധകാലടിസ്ഥാനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കണമെന്ന് മുഖ്യ പ്രഭാഷണത്തില്‍ കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡന്റ് അക്ബര്‍ മീനായി പറഞ്ഞു.ഷബീര്‍ പിസി, ഷംസുദ്ദീന്‍ തടപ്പറമ്പ്. ജോര്‍ജ് പിലാക്കല്‍, ഹഫ്‌സത്ത് വള്ളിക്കാപറ്റ, സിദ്ധിഖ് പാണ്ടിക്കാട്, സജീര്‍ ടജ , ഷെറില്‍ മുണ്ടമ്പ്ര, സുമീര്‍ ചോലക്കല്‍ പങ്കെടുത്തു