Main Banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണ അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഢിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

1 st paragraph

പെൺകുട്ടി ഗർഭിണി ആയതിന് പിന്നാലെ തമിഴ്നാട് സേലത്തെക്ക് മുങ്ങിയ പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതി അമ്പിളി 2021ലും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ടിക് ടോക്കിലൂടെ ക്രിഞ്ച് വീഡിയോകൾ ചെയ്ത് കുപ്രസിദ്ധനായ അമ്പിളിയുടെ ചില ഡയലോഗുകൾ അടുത്തിടെ പുറത്തിറങ്ങിയ ബെത്ലഹേം എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിവാഹമൊക്കെ കഴിച്ച് കുട്ടിയൊക്കെയായി ജീവിക്കുന്നതിനിടയിലാണ് വീണ്ടും സമാന കേസ്.

2nd paragraph