ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി

ജിദ്ദ: മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി. തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

 

 

കമ്പനിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ അമീര്‍ അലിയെ കൊലപ്പെടുത്തിയ പ്രതി അദ്ദേഹത്തിന്റെ പക്കലുള്ള പണം കവര്‍ന്നു. പിന്നീട് മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ കൊലപാതക വിവരം പുറത്തുവന്ന ഉടന്‍ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തില്‍ അധികം വൈകാതെ പ്രതി പിടിയിലായി. ചോദ്യം പ്രതി ചെയ്യലില്‍ കുറ്റസമ്മതം നടത്തി. കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം ജുഡീഷ്യല്‍ കോര്‍ട്ടും കീഴ്‌ക്കോടതി വിധി ശരിവെച്ചതോടെയാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.