മലപ്പുറം കോട്ടക്കലിൽ വൻ കഞ്ചാവ് വേട്ട
കോട്ടക്കൽ: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേത്രത്ത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ G ക്രിഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ TR മുകേഷ് കുമാർ, S മധുസൂധനൻ നായർ പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ K മുഹമ്മദ് അലി, പി.സുബിൻ , എസ്. ഷംനാദ് ,ആർ രാജേഷ്, അഖിൽ, ബസന്ത് കുമാർ,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കേസിൽ റാഫി, ബാവ എന്നിവർക്കെതിരെ അന്വേഷണമാരംഭിച്ചതായി എക്സൈസ് അറിയിച്ചു.കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷ് ,കെ.പ്രദീപ് കുമാർ, സി.ഇ.ഒ പി.ബി വിനീഷ്, എ.ജയകൃഷ്ണൻ, പി.എം ലിഷ, വിനോദ് കുമാർ സംഘത്തിന് കൈമാറി.