നാണയങ്ങളില്‍ അക്രിലിക്ക് പെയ്‌ന്റ് ഉപയോഗിച്ച് രാജ്യങ്ങളുടെ പതാക വരച്ച് ശ്രദ്ധ നേടുന്നു ഒമ്പതാം ക്ലാസ്സുകാരി റിദ
ചങ്ങരംകുളം: ലോകത്തിലെ വിവിധ അറുപത് രാജ്യങ്ങളുടെ ദേശീയ പതാക ഇന്ത്യയുടെ രണ്ട് രൂപയുടെ നാണയങ്ങളില്‍ അക്രിലിക്ക് ചെയ്‌ന്റ് ഉപയോഗിച്ച് കൊണ്ട് വരച്ച് ശ്രദ്ധ നേടി ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്,ഗ്രാന്റ് മാസ്‌റ്റര്‍ ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ ഇടം നേടി നാടിന്റെ അഭിമാനമായി മാറി ഒമ്പതാം ക്ലാസ്സുകാരി റിദ ബഹിയ.
ചെറിയ പ്രായത്തില്‍ തന്നെ ബോട്ടില്‍ ക്രാഫ്‌റ്റിലും അനായാസ പ്രാവിണ്യം നേടാന്‍ റിദയ്‌ക്ക് കഴിഞ്ഞിട്ടുണ്ട് ഇതുവഴി ജനപ്രിയ കലാകാരന്‍മാരുടെയും,നേതാക്കയുടെയും ഫോട്ടോ ബോട്ടിലുകളില്‍ വരച്ചിട്ടുണ്ട്.ഇനിയും ഒട്ടേറെ മികവുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് റിദ.
ചങ്ങരംകുളം സ്വദേശി കോലക്കാട്ട് യാസര്‍ അറഫാത്തിനെയും,റഹ്നയുടെയും മകളാണ്. രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഈ റെക്കോഡ് സ്വന്തമാക്കുന്നതിന് ഉണ്ടായിട്ടുണ്ട്.പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് റിദ ബഹിയ.