Main Banner

കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു



ഓയൂർ: കൊവിഡ് സ്ഥിരീകരിച്ചയുടൻ കുഴഞ്ഞുവീണ പത്താംക്ളാസുകാരി മരിച്ചു. തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂൾ വിദ്യാർത്ഥിനിയും ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകളുമായ ഗൗതമിയാണ് (15) മരിച്ചത്.

1 st paragraph

സഹോദരൻ ഗോകുൽ ഒരാഴ്ചയായി കൊവിഡ് ചികിത്സയിലാണ്. ഇന്നലെ രാവിലെ ഗൗതമിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഓടനാവട്ടത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ച് പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഗൗതമി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് കൊവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ നടക്കും.