Fincat

കവുങ്ങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

കവുങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ കവുങ് തലയിൽ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ടി പി ഫാത്തിമ സന (ഏഴ്) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീടിന് സമീപത്തെ തോട്ടത്തിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ വീട്ടുകാരും അയൽക്കാരും ചേർന്ന് ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴി മധ്യേ കുട്ടിയുടെ മരണം സംഭവിച്ചു. മുതുക്കുറിശ്ശി കെ വി എ എൽ പി സ്കൂളിലെ രണ്ടാം ക്ലാസം വിദ്യാർഥിനിയാണ് ഫാത്തിമ സന. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.