Main Banner

കുറ്റിപ്പുറത്ത് പുഴയോര ടൂറിസം പദ്ധതി വരുന്നു

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പുഴയോര മേഖലകളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക കൂടിയാലോചനാ യോഗം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനും പ്രാദേശിക സാമ്പത്തിക മുന്നേറ്റത്തിനും സഹായകമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം.

 

1 st paragraph

ഇതിന്റെ ഭാഗമായി പുഴയോര പ്രദേശങ്ങളില്‍ വിശദമായ സര്‍വേ നടത്തി സര്‍ക്കാര്‍ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയുടെ ലഭ്യത കണ്ടെത്താന്‍ യോഗം തീരുമാനിച്ചു. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷകമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ക്ക് പ്രാഥമിക പരിഗണന നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കി. യോഗത്തിന് ശേഷം സംഘം ചെങ്ങണക്കടവില്‍ സന്ദര്‍ശനം നടത്തി.

യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് എ.വി, പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വൈസ് പ്രസിഡന്റ് റിജിത ഷലീജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിജി ജാസ്മിന്‍ പരപ്പാര, സക്കീര്‍ കെ.പി, കെ.പി. അസീസ്, ആബിദ് വി.പി, മുംതാസ് ബീഗം, ജസീന ഹമീദ്, പഞ്ചായത്ത് സെക്രട്ടറി ഷഹാന തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

2nd paragraph