പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്​റ്റിൽ

അ​ഞ്ച​ല്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​യൂ​ര്‍ അ​ക​മ​ണ്‍ അ​ഖി​ല്‍ ഭ​വ​നി​ല്‍ അ​ഖി​ലി (19) നെ​യാ​ണ് ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി​യ ശേ​ഷം ഏ​റെ​നാ​ളാ​യി പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യും പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യും പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ല്‍ കാ​ണാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി​ന​ൽ​കി​യ​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ആ​യൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ണ്‍കു​ട്ടി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ ശേ​ഷം വീ​ട്ടു​കാ​ര്‍ക്കൊ​പ്പം അ​യ​ച്ചു. അ​ഖി​ലി​നെ പു​ന​ലൂ​ര്‍ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.