തിരൂരിൽ ഇരുപതോളം പേർ എസ് ഡി പി ഐ ലേക്ക്

തിരൂർ: തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂർ ഭാഗത്തു നിന്ന് കുടുംബസമേതയും, അല്ലാതെയും ഇരുപതോളം പേർ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ്‌ ഇന്ത്യയിൽ മെമ്പർഷിപ് എടുത്തു. കടന്നു വന്ന മിക്ക ആളുകളും മറ്റു പാർട്ടികളിൽ നേതൃ നിരയിൽ പ്രവർത്തിക്കുന്ന ആളുകൾ ആയിരുന്നു.വളരെ അഭിമാനത്തോടയും, അവകാശങ്ങൾ നേടിയെടുക്കുന്നതിന്നും, ഭയമില്ലാത്ത ഒരു രാഷ്ട്രിയ പാർട്ടി ഇന്ത്യ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടങ്കിൽ അത് സോഷ്യൽ ഡമോക്രറ്റിക് പാർട്ടി ഓഫ്‌ ഇന്ത്യ മാത്രമാണ് ഉള്ളത് എന്ന് തിരിച് അറിഞ്ഞതിന്റെ പശ്ചാലത്തിൽ ആണ് മറ്റു പാർട്ടികളിൽ നിന്നും ഭാരവാഹിത്തം പോലും ഇട്ടു എറിഞ്ഞു എസ്, ഡി, പി, ഐ ൽ മെമ്പർഷിപ് എടുക്കാനും, പ്രവർത്തിക്കാനും താല്പര്യ പെട്ടതെന്നു മെമ്പർഷിപ് ഏറ്റു വാങ്ങിയതിന്റെ ശേഷം തന്റെ സംസാരത്തിൽ കോടേരി വളപ്പിൽ സൈദു സൂചിപ്പിച്ചു.

മെമ്പർഷിപ് ചടങ്ങ് ഉത്ഘാടനം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ സെക്രെട്ടറി അഡ്വ : കെ. സി. നസീർ നിർവഹിച്ചു. ചടങ്ങിൽ തലക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് അധ്യക്ഷതയും, കണ്ണംകുളം ബ്രാഞ്ച് സെക്രെട്ടറി അൻസിൽ സ്വാഗതവും നിർവഹിച്ചു.

പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് എസ്, ഡി, പി, ഐ തിരൂർ മണ്ഡലം സെക്രെട്ടറി നജീബ് തിരൂർ, അലവി കണ്ണം കുളം, ഷാഫി സബ്ക,ഇബ്രാഹിം പുത്തു തോട്ടിൽ, ഹംസ എന്നിവർ സംസാരിച്ചു.

പാർട്ടിയിലേക്ക് കടന്നു വന്ന പ്രവർത്തകർക്ക് കെ. സി നസീർ മെമ്പർഷിപ് നൽകി ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.ഹയ്‌ദർ, ബാവ, സക്കീർ, കോയ, നൗഷാദ്, സറഫു, മുസ്തഫ എന്നിവർ നേത്രത്വം നൽകി. സെക്രെട്ടറി റംഷാദ് സദസിനു നന്ദി പറഞ്ഞു.