വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചെറുവത്തൂർ: പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാർത്ഥിനി മരിച്ചു.  കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.  വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അപകടം.  ഉടൻ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പിതാവ്: ഷൗക്കത്ത്.  മാതാവ്: സുമയ്യ.  സഹോദരി: ശഫ്ന.