മുഖംമൂടി ധരിച്ചെത്തി നടിയ്ക്കു നേരെ ആസിഡ് ആക്രമണം

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരപോണം നടത്തിയ നടി പായൽ ഘോഷിന് നേരെ ആസിഡ് ആക്രമണം നടന്നതായി പരാതി. മുഖം മറിച്ചെത്തിയ ചിലർ തനിക്ക് നേരിയ ആസിഡ് ആക്രമണം നടത്തിയെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മുംബൈയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി തിരികെ കാറിലേക്ക് പ്രവേശിക്കുമ്പോൾ മുഖം മറച്ച രണ്ട് മൂന്ന് പേർ തന്‍റെ അരികിലേക്കെത്തി തന്നെ വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

അവരുടെ കൈയിൽ ഒരു കുപ്പിയുണ്ടായിരുന്നു എന്ന് നടി പറഞ്ഞു. നടിയുടെ ഇടത് കൈയിൽ സാരമല്ലാത്ത പരുക്കും ഉണ്ട്. സംഭവത്തിൽ നടി പൊലീസ് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിൽ ഇതുപോലെ ഒരു സംഭവം ഇതിന് മുമ്പ് നടന്നിട്ടില്ല.

മുംബൈയിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് നേരിടുന്നതെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ക്ലിപ്പിൽ പറഞ്ഞു. അതോടൊപ്പം പരുക്കേറ്റ കൈയുടെ ചിത്രങ്ങൾ പായൽ തന്‍റെ ഇൻസ്റ്റാ പേജിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. വേദന കൊണ്ട് തനിക്ക് രാത്രിയിൽ ഒട്ടും ഉറങ്ങാൻ സാധിച്ചില്ലെന്നും നടി കുറിച്ചിട്ടുണ്ട്.