വെട്ടം ഹോമിയോ ആശുപത്രിയിൽ വിതരണം നടത്തേണ്ട മരുന്നുകൾ സ്വകാര്യ ക്ലിനിക്കിൽ

വെട്ടം: ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ സ്വകാര്യ ക്ലിനിക്കിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ പിടിച്ചെടുത്തു.

വെട്ടം ആലിശേരിയിലെ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ മരുന്നുകളാണ് മെഡിക്കൽ ഓഫീസർ ഡോ. സുബൈറിന്റെ ഉടമസ്ഥതയിലുള്ള തിരൂർ ടൗണിലെ വെൽകെയർ ഹോമിയോ ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്തത്.

ആശുപത്രിയിൽനിന്ന് മരുന്ന് നൽകാതെ തിരുരിലെ സ്ഥാപനത്തിൽനിന്നും വാങ്ങാൻ ഡോ. സുബൈർ നിർബന്ധിക്കുന്നത് പതിവായതോടെ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡി എം ഒ എ കെ റംലത്തിന്റെ നേതൃത്തിൽ വെട്ടം ആശുപത്രിയിലും തിരൂരിലെ സ്വകാര്യ ക്ലിനിക്കിലും ഒരേസമയം റെയ്ഡ് നടത്തി.

ആശുപത്രിയിൽ വിതരണം നടത്തേണ്ട മരുന്നുകൾ സ്വകാര്യ ക്ലിനിക്കിൽ നിന്ന് പിടികൂടി. തിരൂർ പോലീസിന്റെ സഹായത്തോടെ ക്ലിനിക്ക് പൂട്ടി സീൽ ചെയ്തു.പ്രാഥമിക പരിശോധനയിൽത്തന്നെ ക്രമക്കേട് നടന്നതായി കണ്ടെത്തി. തുടർ അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ ക്കെതിരെയും നടപടിയെടുക്കും ഡിഎംഒ പറഞ്ഞു. ഇയാൾക്കെതിരെ മുൻപും പാരാതിപെട്ടിട്ടും രാഷ്ട്രീയ ഇടപെടൽ മൂലം നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു