മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മാവോയിസ്റ്റ് ആണെന്നും പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽവച്ചാണ് ഇയാളെ പിടികൂടിയത്.

റഷീദ് സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം സിം കാർഡുകളെടുക്കുകയും, പലരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.