Fincat

ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു, അമ്മ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കുടിയാൻമലയിൽ കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ഏരുവേശ് മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ അഞ്ജുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

1 st paragraph

സതീശന് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും സ്ഥിരമായി ഇതിന് മരുന്ന് കഴിക്കുന്ന ആളായിരുന്നുവെന്നും അയൽക്കാർ പറഞ്ഞു. ഏഴു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെയായി ചില കുടുംബ പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായി നാട്ടുകാർ സൂചിപ്പിച്ചു.

2nd paragraph

സതീശന്റെ അമ്മയും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിനു മുമ്പ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കി മുറി പൂട്ടിയതിനു ശേഷമാണ് സതീശൻ ഭാര്യയേയും കുഞ്ഞിനേയും വെട്ടിയത്. കുഞ്ഞിനെ ആദ്യം ചിരവ കൊണ്ട് അടിച്ചതിനു ശേഷമായിരുന്നു വെട്ടിയത്. ഭാര്യയേയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം സതീശൻ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന സതീശൻ ഒന്നരവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.