നാസി ഭരണത്തിൽ നിന്നും അസമിനെ രക്ഷിക്കുക: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

താനൂർ: ഭൂമിയിൽ കിടപ്പാടം ആവശ്യപ്പെട്ട് സമരം ചെയ്ത എണ്ണൂറോളം കുടുംബങ്ങൾക്ക് നേരെ അസമിലെ ധോൽപൂരിൽ ആർ എസ് എസ്സുകാരും പൊലീസും ചേർന്ന് നടത്തിയ നരനായാട്ടിനെതിരെ എസ് ഡി പി ഐ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി, ബദൽ സംവിധാനങ്ങൾ ഒരുക്കി തരാതെ പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ നിന്ന് ഇറക്കി വിടുന്നതിനെതിരെ ഇരുന്നൂറോളം കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതാണ്,

അസമിലെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ താനൂരിൽ നടത്തിയ പ്രതിഷേധം.

കഴിഞ്ഞ ആഗസ്റ്റിൽ സമർപ്പിക്കപ്പെട്ട ആ ഹരജിയിന്മേൽ കോടതി വിധിക്ക് കാത്തിരിക്കാതെയാണ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്, താനൂർ ബസ്റ്റാന്റിൽ നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂർ ജഗ്ഷനിൽ സമാപിച്ചു, അബ്ദുറഹ്മാൻ, നാസർ ബാപ്പു,മജീദ് അഞ്ചുടി, ജസ്‌മീർബാബു, എൻ എൻ ഷംസു, സയീദ്, പി യൂസഫ്, കെ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.