കോവിഡ് 19: ജില്ലയില്‍ 1,017 പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു വിദഗ്ധ പരിചരണത്തിന് ശേഷം 1,593 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.86 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 972 പേര്
ഉറവിടമറിയാതെ 14 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 13,531 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 41,252 പേര്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 സെപ്തംബര്‍ 29) 1,017 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.89 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,593 പേരാണ് ബുധനാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,33,408 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 972 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 31 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
41,252 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,531 പേര് ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 721 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 169 പേരും 96 പേര് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 54 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.
ജില്ലയില്‍ 35.97 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ ഇതുവരെ 35.97 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടുവരെ 35,97,098 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ 27,03,562 പേര്‍ക്ക് ഒന്നാം ഡോസും 8,93,536 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ പ്രതിരോധ വാക്സിന് ലഭ്യമാക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി വാക്സിന് വിതരണം പുരോഗമിക്കുകയാണെന്നും വാക്സിനെടുത്തു സ്വയം സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
കോവിഡ് വ്യാപനത്തിനുള്ള സാധ്യത ജില്ലയില്‍ സജീവമായി നില്‍ക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിനു കാരണമാകും. ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് എല്ലാവരില്നിന്നുമുണ്ടാകേണ്ടത്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീടുകളില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ രണ്ട് മാസ്കുകള്‍ ശരിയായ രീതിയില്‍ ധരിക്കണം. സാമൂഹ്യ അകലം ഉറപ്പാക്കുകയും കൃത്യമായ ഇടവേളകളില്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 സെപ്തംബര്‍ 29) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 22
ആലങ്കോട് 08
ആലിപ്പറമ്പ് 06
അമരമ്പലം 07
ആനക്കയം 18
അങ്ങാടിപ്പുറം 20
അരീക്കോട് 06
ആതവനാട് 03
ഊരകം 06
ചാലിയാര്‍ 02
ചീക്കോട് 01
ചേലേമ്പ്ര 08
ചെറിയമുണ്ടം 06
ചെറുകാവ് 13
ചോക്കാട് 08
ചുങ്കത്തറ 06
എടക്കര 13
എടപ്പറ്റ 03
എടപ്പാള്‍ 31
എടവണ്ണ 15
എടയൂര്‍ 11
ഏലംകുളം 03
ഇരിമ്പിളിയം 01
കാലടി 04
കാളികാവ് 10
കല്പകഞ്ചേരി 01
കണ്ണമംഗലം 17
കരുളായി 08
കരുവാരക്കുണ്ട് 08
കീഴാറ്റൂര്‍ 08
കീഴുപറമ്പ് 15
കോഡൂര്‍ 18
കൊണ്ടോട്ടി 07
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 04
കുറുവ 07
കുറ്റിപ്പുറം 16
കുഴിമണ്ണ 07
മക്കരപ്പറമ്പ് 18
മലപ്പുറം 33
മമ്പാട് 12
മംഗലം 11
മഞ്ചേരി 53
മങ്കട 22
മാറാക്കര 14
മാറഞ്ചേരി 13
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 10
മൂര്‍ക്കനാട് 08
മൂത്തേടം 03
മൊറയൂര്‍ 13
മുതുവല്ലൂര്‍ 01
നന്നമ്പ്ര 03
നന്നംമുക്ക് 16
നിലമ്പൂര്‍ 37
നിറമരുതൂര്‍ 06
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 02
പള്ളിക്കല്‍ 08
പാണ്ടിക്കാട് 18
പരപ്പനങ്ങാടി 14
പെരിന്തല്‍മണ്ണ 32
പെരുമ്പടപ്പ് 05
പെരുവള്ളൂര്‍ 03
പൊന്മള 02
പൊന്നാനി 08
പൂക്കോട്ടൂര്‍ 13
പോരൂര്‍ 03
പോത്തുകല്ല് 09
പുലാമന്തോള്‍ 02
പുളിക്കല്‍ 03
പുല്‍പ്പറ്റ 06
പുറത്തൂര്‍ 05
പുഴക്കാട്ടിരി 09
താനാളൂര്‍ 07
താനൂര്‍ 08
തലക്കാട് 05
തവനൂര്‍ 10
താഴേക്കോട് 06
തേഞ്ഞിപ്പലം 06
തിരുനാവായ 09
തിരുവാലി 13
തൃക്കലങ്ങോട് 17
തൃപ്രങ്ങോട് 04
തുവ്വൂര്‍ 18
തിരൂര്‍ 10
തിരൂരങ്ങാടി 11
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി 08
വള്ളിക്കുന്ന് 13
വട്ടംകുളം 14
വാഴക്കാട് 04
വാഴയൂര്‍ 06
വഴിക്കടവ് 05
വെളിയങ്കോട് 09
വേങ്ങര 17
വെട്ടത്തൂര്‍ 05
വെട്ടം 02
വണ്ടൂര്‍ 29