Main Banner

സ്റ്റോർ അസിസ്റ്റൻ്റ്: താൽക്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റോർ അസിസ്റ്റൻ്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. സർക്കാർ ഹോമിയോ ആശുപത്രിയിലോ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലോ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

1 st paragraph

സ്വകാര്യ ഹോമിയോ ആശുപത്രിയിലോ സ്വകാര്യ ഹോമിയോ ഡിസ്പെൻസറിയിലോ എ ക്ലാസ്സ് മെഡിക്കൽ പ്രാക്റ്റീഷണര്മാ‍രുടെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ജില്ലാ ലേബർ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

പ്രായപരിധി: 18-41. നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം: 19,310 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10 നകം അടുത്തുളള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

 

2nd paragraph