കോടികളുടെ കോഴിഫാം തട്ടിപ്പ്; പ്രക്ഷോഭത്തിനൊരുങ്ങി ഉടമകൾ

മലപ്പുറം: കോഴി ഫാം മേഖലയിൽ കോടികളുടെ തട്ടിപ്പുകൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഫാം ഉടമകൾ.

മലപ്പുറം പാലക്കാട് ജില്ലകളെ കേന്ദ്രീകരിച്ചു നടന്നുവരുന്ന കോഴി മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ നൂറിൽപരം കർഷകരാണ് ഇരകളായത്.
ഏകദേശം അറിവായ കണക്കുകൾ പ്രകാരം ഇതുവരെ പത്തു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായതായാണ് പരാതി.
ഈ പശ്ചാത്തലത്തിൽ ബ്രോയിലർ മേഖലയിലെ രണ്ടു കർഷക സംഘടനകളായ എം പി എഫ് എയും കെ പി എഫ് എ യുടെയും നേതൃത്വത്തിൽ തട്ടിപ്പിനിരയായ കർഷകരുടെ അടിയന്തിര യോഗം പാണ്ടിക്കാട് ഐക്യു ഓഡിറ്റോറിയത്തിൽ ചേരുകയും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുവാനും തുടർനടപടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ മലബാർ പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശിഹാബ് ഏറാടൻ (നാണി), സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസ്സൈൻ വടക്കൻ,


കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ
സംസ്ഥാന സെക്രട്ടറി കാദറലി വറ്റല്ലൂർ, സംസ്ഥാന ട്രഷറർ സൈദ് മണലായ, മലപ്പുറം
ജില്ലാ പ്രസിഡൻറ് ആസാദ് കളരിക്കൽ,
പാലക്കാട് ജില്ലാ സെക്രട്ടറി സൈദലവി,
സാരഥി എൻറർപ്രൈസസ് ചെയർമാൻ മുഹമ്മദ് അരിമ്പ്ര എന്നിവർ സംബന്ധിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാനായി ശിഹാബ് എന്ന നാണിയെ തിരഞ്ഞെടുത്തു.