പതിവുപോലെ പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 102 രൂപ 73 പൈസയും, ഡീസലിന് 95 രൂപ 85 പൈസയുമായി.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 95 രൂപ 99 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102 രൂപ 84 പൈസയും, ഡീസലിന് 95 രൂപ 99 പൈസയുമായി.