കെ.എസ്.ടി.യു ചരിത്രാന്വേഷണ യാത്രക്ക് മഹാരാഷ്ട്രയിൽ സ്വീകരണം

കെ.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര തമസ്‌ക്കാരണത്തിനെതിരെ ചരിത്രമാന്വേഷണ യാത്രക്ക് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സ്വീകരണം ലഭിച്ചു.
ഒക്ടോബർ 7 വ്യാഴം മലപ്പുറം വാരിയൻകുന്നൻ സ്മാരകം ടൗൺ ഹാളിൽ നിന്നാരംഭിച്ച യാത്ര അജന്ത- എല്ലോറ ഗുഹകൾ കൂടി സന്ദർശിച്ചാണ് മടങ്ങുന്നത്. മഹാരാഷ്ട്ര പ്രൈമറി സ്കൂൾ അധ്യാപക യൂണിയൻ കോലാപ്പൂർ ജില്ലാ സെക്രട്ടറി ശിവാജി ബാപ്പു തൊമ്പറി, മെഹബൂബ് മുജാബിർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. കുമാർ വിദ്യാ മന്ദിർ പ്രൈമറി സ്കൂളിൽ നൽകിയ സ്വീകരണത്തിൽ പ്രധാനാധ്യാപകൻ കുമാർ പട്ടീൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ ശക്തീകരണത്തിന് കേരളം മാതൃകയാണെന്നും ആ മാതൃക ഇന്ത്യയിൽ വ്യാപിക്കണമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.

യാത്രാഗങ്ങളായ മജീദ് കാടെങ്ങൽ, എൻപി മുഹമ്മദലി, കോട്ട വീരാൻകുട്ടി, ബഷീർ തൊട്ടിയൻ, ഇപി ലത്തീഫ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു.