വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു
എആർ നഗർ: കുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു.

തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം.