ഗർഭിണിയായ കാട്ടാനയുടെ വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ രണ്ടാം പ്രതി കീഴടങ്ങി
പാലക്കാട്: തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയുടെ വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ രണ്ടാം പ്രതി കീഴടങ്ങി. അമ്പലപ്പാറ സ്വദേശി റിയാസുദീനാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. റിയാസുദീന്റെ അച്ഛനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുൾ കരീം ഇപ്പോഴും ഒളിവിലാണ്. റിയാസുദീനെ ഒക്ടോബർ 30 വരെ മണ്ണാർക്കാട് കോടതി റിമാന്റ് ചെയ്തു.

കേസിനെ തുടർന്ന് ഒന്നര വർഷമായി ഒളിവിൽ കഴിയുകയായിരുന്നു റിയാസുദ്ദീൻ. 2020 മേയ് 27 നാണ് കേസിനാസ്പദമായ സംഭവം. വായിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ കാട്ടാന ചരിഞ്ഞത് നാടിനെ നടുക്കി. അമ്പലപ്പാറയിലെ സ്വകാര്യ തോട്ടമുടമകളായ റിയാസ്സുദീൻ, പിതാവ് അബ്ദുൾകരീം എന്നിവർ തോട്ടത്തിൽ വെച്ച കെണിയിൽ പടക്കം കടിച്ചതാണ്ആനക്ക് പരിക്കേൽക്കാൻ കാരണമെന്ന് കണ്ടെത്തി.

രാജ്യമൊട്ടാകെ ചർച്ച ചെയ്ത കേസിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. തോട്ടം തൊഴിലാളിയായ വിൽസനാണ് പിടിയിലായിരുന്നത്. മറ്റു രണ്ടു പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. റിയാസുദ്ദീനെതിരെ വന്യ ജീവി സംരക്ഷണ നിയമം പ്രകാരവും, സ്ഫോടക വസ്തു കൈവശം വെച്ച കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

മുൻപും ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‌പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ കരീമിൻ്റെ എസ്റ്റേറ്റിൽ വെച്ചാണ് പന്നി പടക്കം ഉണ്ടാക്കിയിരുന്നതെന്നും വിൽസൻ മൊഴി നൽകിയിരുന്നു. തുടർന്ന് വിൽസനെ എസ്റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണ സംഘം ഇവിടെ നിന്നും പന്നി പടക്കം നിർമ്മിച്ചത് സംബന്ധിച്ച തെളിവുകൾ