നാളെ മുതൽ വീണ്ടും മഴ കനക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാദ്ധ്യത. വടക്ക് കിഴക്കൻ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്.

നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താരതമ്യേന സംസ്ഥാനത്ത് ഇന്ന് മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

തെക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും ചിലയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയില്‍ പുലര്‍ച്ചെ കനത്ത മഴയായിരുന്നു.ഇപ്പോള്‍ ‍മഴയ്ക്ക് ശമനമുണ്ട്. അതീവ ജാഗ്രതയിലാണ് കുട്ടനാട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കും.വ്യാഴം വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്.