മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി
കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്
വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വി ഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്
വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത് .ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണമേനോൻ ബ്രഹ്മദത്തൻ നമ്പൂതിരി ഇതിന് നേതൃത്വം കൊടുത്തവർ ആണെന്ന് അദ്ദേഹം പറഞ്ഞു . മലബാർ സമര അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ കൺവീനർ സി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പാട്ടുവണ്ടി പുസ്തക വണ്ടി നാടകവണ്ടി എന്നിവയുടെ ഉദ്ഘാടനം യഥാക്രമം ഡോക്ടർ വി ഹിക്മളുല്ല പി മുഹമ്മദ് സുബ്ഹാൻ നോവലിസ്റ്റ് റഹ്മാൻ കിടങ്ങയം എന്നിവർ നിർവഹിച്ചു കെ പി ഒ റഹ്മത്തുല്ല ,ടി മുജീബ് റഹ്മാൻ ,പി നൂറുൽ അമീൻ ,എം പി ഷംസുദ്ദീൻ, സി അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.
തുടർന്ന് വിളയിൽ ഫസീലാ മുക്കം സാജിത നിസ മോൾ റസിയ ടീച്ചർ നൗഫൽ മഞ്ചേരി ശിഹാബ് അരീക്കോട് റസാക്ക് ഭായ് തുടങ്ങിയവർ ഗാനമാലപിച്ചു. ചോരപൂത്ത പട നിലങ്ങൾ നാടകവും നടന്നു .