ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി

തിരൂർ: കാവിമണക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്നും ബഹുസ്വരതയെ എതിർക്കുന്ന രാജ്യം ഭരിക്കുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്ക്കാരങ്ങളേയും നോക്കുകുത്തികളാക്കുന്ന കാവിവൽക്കരണ വിദ്യാഭ്യാസ നയമാണ് നടപ്പാക്കുന്നതെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
ക്ലാസ്സ് മുറികൾക്കകത്ത് നടക്കുന്ന പരിവർത്തനം വർഗീയതയിലൂടെയല്ല നടപ്പാക്കേണ്ടതെന്നും ദേശിയ വിദ്യാഭ്യാസ നയത്തിന്റെ വൈകല്യങ്ങൾ ഭരണാധികാരികൾ തിരിച്ചറിയണമെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി. കൂട്ടിച്ചേർത്തു.
ബഹുസ്വരത രാഷ്ട്ര നൻമക്ക് എന്ന പ്രമേയത്തിൽ തലക്കടത്തൂർ മർകസ് ഹയർ സെകൻഡറി സ്കൂളിൽ വെച്ച് നടന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) താനൂർ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളന പരിപാടിയിൽ കെ. എ.ടി.എഫ് മുൻ സംസ്ഥാന ട്രഷററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഉബൈദുല്ല താനാളൂരിനെ ആദരിച്ചു.


അറബിക് ടാലന്റ് പരീക്ഷയിലെ വിജയി കളേയും എസ്.എസ്.എൽ.സി, ഹയർ സെകൻഡറി പരീക്ഷകളിലെ ഉന്നത വിജയികളേയും അനുമോദിച്ചു.
ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉപഹാര വിതരണം നടത്തി.
കെ.എ.ടി.എഫ് താനൂർ ഉപജില്ലാ പ്രസിഡന്റ് എം.എ റഫീഖ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടരി പി.കെ ഷാക്കിർ , ജില്ലാ പ്രസിഡന്റ് സി.പി.മുഹമ്മദ് കുട്ടി, ഡോ.സി.മുഹമ്മദ് റാഫി, ഉബൈദുല്ല താനാളൂർ, റസാഖ് തെക്കയിൽ, സിദ്ധീഖ് അൻസാരി, സി.എൻ . മുജീബ് റഹ്മാൻ , എൻ. അനസ് ബാബു, വി.ടി. അബ്ദുല്ലത്തീഫ്, റഹീദാബി , കെ.വി. ആസിഫ്, പി.ടി.കെ. കുട്ടി, ഹുസൈൻ തലക്കടത്തുർ , ഷമീം ചെറിയമുണ്ടം, പി.ടി.നാസർ, ടി എ.റഹീം , എൻ.എ.നസീർ , കെ.ടി. ഇസ്മായിൽ, ,ശിഹാബ് ആദൃശേരി, ശറഫുദ്ധീൻ ഹസൻ, സലീം എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
കെ.എ.ടി.എഫ് താനൂർ ഉപജില്ലാ സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യുന്നു.