Fincat

പൊന്നാനിയിൽ14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. മാസങ്ങൾക്കു മുമ്പു നടന്ന പീഡനത്തെ തുടർന്നു ഭയന്നുപോയ പെൺകുട്ടി വിവരം ആരോടും പറയാതെ മൂടിവെച്ചതായിരുന്നു. അവസാനം സംഭവം വീട്ടുകാർ സംഭവം അറിഞ്ഞത് അസ്വസ്ഥതകൾ പ്രകടമായി ആശുപത്രിയിലെത്തി പരിശോധന നടത്തിയതോടെയാണ്. കേസിൽ പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസിൽ അറസ്റ്റിലായത്.

1 st paragraph

മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ സംഭവത്തെത്തുടർന്ന് ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്ക് മുമ്പ് അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു.

2nd paragraph

ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകുകയും അഷ്ഫാഖിനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നീലച്ചിത്രങ്ങൾ അമിതമായി കാണുന്നത് കൗമാരക്കാരൻ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു