ഡ്രൈക്ലീനിംഗ് കടയിൽ നഗ്‌നനായെത്തി മോഷണം
കോഴിക്കോട്: മാവൂർ റോഡിലെ ഡ്രൈക്ലീനിംഗ് കടയിൽ കള്ളൻ നഗ്‌നനായെത്തി മോഷണം നടത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ വണ്ടർ ക്ലീൻ ഡ്രൈക്ലീനിംഗ് കടയിലാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വസ്ത്രം ധരിക്കാതെയെത്തിയ കള്ളന്റെ തോളിൽ ഒരു ബാഗുണ്ടായിരുന്നു. പണവും മറ്റു വിലപിടിച്ച സാധനങ്ങളും തിരഞ്ഞെങ്കിലും കാര്യപ്പെട്ടതൊന്നും തടഞ്ഞില്ല. മുറിയുടെ പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഒടുവിൽ അലക്കാനായി ആളുകൾ ഏൽപ്പിച്ച ഒരു കെട്ട് വസ്ത്രവുമെടുത്ത് കടയിൽ നിന്ന് കടന്നു കളഞ്ഞു. സമീപത്തെ മറ്റൊരു സ്ഥാപനത്തിന്റെ പൂട്ട് തകർക്കാനും ശ്രമം നടത്തിയിട്ടുണ്ട്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു