സംഘപരിവാർ പ്രചാരവേലക്കെതിരെ സർഗാത്മക പ്രതിരോധം അനിവാര്യം

തിരൂർ: സ്വാതന്ത്ര്യ സമര പോരാട്ടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങളെ പ്രതിരോധിക്കുന്ന സർഗാത്മ ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പി.സുരേന്ദ്രൻ്റെ പുസ്തകം ഇതിന് മുതൽകൂട്ടാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.


സ്വാതന്ത്ര്യ സമരങ്ങളെയാകെ വക്രീകരിക്കാനുള്ള ആസൂത്രിത ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. ഗാന്ധിജിയെയും നെഹ്റുവിനെയും വരെ വിസ്മരിക്കാനുള്ള ശ്രമങ്ങളുള്ള കാലത്ത് മലബാർ കലാപം വർഗീയവത്കരിക്കുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ടെൽബ്രെയ്ൻ ബുക്സ് തിരൂരിൽ സംഘടിപ്പിച്ച 1921- പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ഡോ. ഹുസൈന്‍ രണ്ടത്താണി, എ. ശിവദാസന്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ശരീഫ് മേലേതില്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ, കൗണ്‍സിലര്‍ അബ്ദുല്‍ സലാം, പി. സുരേന്ദ്രന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് എസ്. ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പി. സുരേന്ദ്രന്‍ രചിച്ച് ടെല്‍ബ്രെയ്ന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച 1921-പോരാളികള്‍ രചിച്ച ദേശഭൂപടങ്ങള്‍ എന്ന യാത്രാപുസ്തകത്തിന്റെ പ്രകാശനം വേദിയിലെ വിശിഷ്ട വ്യക്തികള്‍ ചേര്‍ന്ന് നിർവഹിച്ചു. റഫീഖ് പെരുമുക്ക് സ്വാഗതവും കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.