കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയുടെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന.ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ പാടുകളുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വച്ചാണ് സംഭവമുണ്ടായത്. കടന്നൽകുത്തേൽക്കുന്നത് കണ്ടവരാരും ഇല്ല.
ബൈക്കിൽ നിന്ന് ഒരാൾ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.