കൽപകഞ്ചേരിയിലും മൂന്നക്ക ലോട്ടറി ചൂതാട്ടം; രണ്ട് പേർ പിടിയിൽ

കൽപകഞ്ചേരി പോലിസ്റ്റേഷൻ പരിധിയിൽ മുണ്ടിയൻ തറ. കുറുക്കോൾ എന്നിവിടങ്ങളിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന പ്രതികളായ കുറക്കോൾ സ്വദേശി പ്രമോദ് കണിയാലിൽ, കോഴിചെന സ്വദേശി.സുബ്രഹ്മണ്യൻ പുളിക്കൽ എന്നിവരെ കൽപകഞ്ചേരി എസ്.ഐ പ്രദീപ് കുമാർ . സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംസാദ് . പോലീസുകാരായ അലക്സ്. ഷൈലേഷ്. റജിത എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.