സ്​കൂട്ടറിൽ ബൈക്ക് ഇടിച്ച്​ അപകടം; തിരൂരങ്ങാടി സ്വദേശി മരിച്ചു


തച്ചനാട്ടുകര: ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടിൽ ഇസ്മായിലിന്‍റെ മകൻ മുഹമ്മദലി(34) ആണ് മരിച്ചത്.

അപകടത്തിൽ മരിച്ച മുഹമ്മദലി

ബുധൻ ഉച്ചക്ക് മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. മുന്നിൽ പോയിരുന്ന സ്കൂട്ടർ പെട്ടെന്ന് തിരിച്ചപ്പോൾ മുഹമ്മദലി സഞ്ചരിച്ച ബൈക്ക് സ്‌കൂട്ടിയിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിൽ വീണ മുഹമ്മദലിയെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.