കോവിഡ് 19: ജില്ലയില്‍ 287 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക്
ഉറവിടമറിയാതെ 07 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) 287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 4.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 280 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. ആകെ 6,026 സാമ്പിളുകളാണ് ഈ ദിവസം പരിശോധന നടത്തിയത്. ജില്ലയില്‍ 45,10,040 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 29,50,543 പേര്‍ക്ക് ഒന്നാം ഡോസും 15,59,497 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.