ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ബസ് എൻഞ്ചിനിൽ ഉപ്പ് വാരിയിട്ട് പ്രതിഷേധിച്ച തൊഴിലാളികൾ അറസ്റ്റിൽ

മലപ്പുറം: ബസ് കൃത്യമായി നോക്കാത്തതിനെ തുടർന്ന് ഉടമ തങ്ങളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകപോക്കലിന്റെ ഭാഗമായി തൊഴിലാളികൾ നിർത്തിയിട്ട ബസിന്റെ എൻഞ്ചിനിൽ ഉപ്പ് വാരിയിട്ടു.

കരുവാരക്കുണ്ട് സ്വദേശി പൂച്ചപടി റമീസ്,മൂത്തേടം കാരപ്പുറം സ്വദേശ് സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. എഞ്ചിനിൽ ഉപ്പ് വാരിയിട്ട ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു
തൊട്ടടുത്ത ദിവസം ബസ് എടുത്തപ്പോൾ അസ്വഭാവികമായ തോതിൽ പുക ഉയരുകയും എൻജിൻ പൂർണ്ണമായി നിലച്ച് പോകുകയും ചെയ്തു. ബസ് ഉടമക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പറയുന്നു. സത്യത്തിൽ

മുൻ ജീവനക്കാർ കരുതിയത് ഉപ്പിട്ടാൽ ദിവസങ്ങൾ കഴിഞ്ഞിട്ടേ എൻജിന് പ്രശ്നം വരൂ എന്നായിരുന്നു.
പ്രതികളിലൊരാളുടെ കാർ സംഭവസ്ഥലത്ത് കണ്ടതാണ് കേസിൽ നിർണ്ണായകമായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളിലേക്കെത്തുകയായിരുന്നു.
