വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം കോഡൂര്‍ പഞ്ചായത്ത് സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി

മലപ്പുറം : വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍ തിരൂര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സ്മൃതി യാത്രക്ക് കോഡൂര്‍ പഞ്ചായത്ത് ചട്ടിപ്പറമ്പില്‍ സ്വീകരണം നല്‍കി.

വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം. സ്മൃതി യാത്രക്ക് കോഡൂര്‍ പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷ ആസ്യ കുന്നത്ത്, മെമ്പര്‍മാരായ കെ എന്‍ ഷാനവാസ്, കെ ടി റബീബ്, അജ്മല്‍ തറയില്‍, മുഹമ്മദലി മങ്കരത്തൊടി, മുംതാസ് വില്ലന്‍, ഫൗസിയ വില്ലന്‍, അമീറ വരിക്കോടന്‍, ശ്രീജ കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.