പള്ളികളെ രാഷ്ട്രീയ ദുരുപയോഗത്തിന് ശ്രമിക്കുന്ന മുസ്ലീം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍ പ്രതിഷേധം.

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി. ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുടെ പേരില്‍ മുസ്ലീം പള്ളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍. നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.കലക്ട്ടര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കെ എസ് ആര്‍ ടി സി. ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

മുസ്ലീം പള്ളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍. നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനം

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി കെ എസ്. മുജീബ് ഹസ്സര്‍, സാലിഹ് മേടപ്പില്‍, മജീദ് തെന്നല, ജില്ലാ ഭാരവാഹികളായ ഖാലിദ് മഞ്ചേരി, ഇ കെ. സമദ് ഹാജി, സി എച്ച്. അലവിക്കുട്ടി, അസീസ് കളപ്പാടന്‍, എം. ഇബ്രാഹിം, അലവി മാര്യാട്, നഗരസഭാ കൗണ്‍സിലര്‍ മുഹമദലി എന്ന കുട്ട്യാപ്പ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.