റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക്  നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം പുഴുക്കലരി,10 കിലോഗ്രാം കുത്തരി, 05 കിലോഗ്രാം പച്ചരി 04 കിലോഗ്രാം ഗോതമ്പ്, 1 കിലോഗ്രാം ആട്ട എന്നിവ ലഭിക്കും. പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്) – ഒരംഗത്തിന്  പുഴുക്കലരി 02 കിലോഗ്രാം, പച്ചരി 01 കിലോഗ്രാം, കുത്തരി 01 കിലോഗ്രാം, 01 കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ 01 കിലോഗ്രാം ആട്ടയ്ക്കും യോഗ്യതയുണ്ട്.
എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്) – ഒരംഗത്തിന് 01 കിലോഗ്രാം പച്ചരി, 01 കിലോഗ്രാം കുത്തരി, 04 കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്) – കാര്‍ഡൊന്നിന് 02 കിലോഗ്രാം പച്ചരി,03 കിലോഗ്രാം കുത്തരി, 04 കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്നിവ നല്‍കും. എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) – കാര്‍ഡൊന്നിന് 02 കിലോഗ്രാം പുഴുക്കലരി, 01 കിലോഗ്രാം ആട്ട ലഭിക്കും. എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങള്‍ക്ക് പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍ ഒരോ ആംഗത്തിന് 04 കി.ഗ്രാം പുഴുക്കലരി, 01 കിലോഗ്രാം ഗോതമ്പ് എന്നിവും അധികമായി സൗജന്യമായി ലഭിക്കും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേയ്ക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ വിഹിതം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൈപ്പറ്റാത്തവര്‍ക്ക്  ഡിസംബറില്‍ ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.