Fincat

ഈഴവ സമുദായത്തെ മാറ്റി നിര്‍ത്തി ആര്‍ക്കും മുന്നോട്ട് പോവാനാവില്ല

മലപ്പുറം: ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൂടെ ഉയര്‍ന്നു വന്ന ഈഴവ സമുദായത്തെയും എസ് എന്‍ ഡി പി  യോഗത്തെയും മാറ്റി നിര്‍ത്തി കൊണ്ട് ഒരു അധികാര കേന്ദ്രത്തിനും മുന്നോട്ട് പോകാനാവില്ലെന്ന് എസ്എന്‍ ഡി പി യോഗം യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അഭിപ്രായപ്പെട്ടു.

എസ് എന്‍ ഡി പി മഹാസമ്മേളനങ്ങളുടെ ഭാഗമായി മലപ്പുറം യൂണിയന്‍ സംഘടിപ്പിച്ച യോഗം എസ് എന്‍ ഡി പി യോഗം യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
1 st paragraph


എസ് എന്‍ ഡി പി  യോഗം  ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി കൊണ്ട് സമുദായത്തിന്റെയും പ്രസ്ഥാനത്തിന്റെയും തേരാളിയായി രജതശോഭയില്‍ വിരാജിക്കുന്ന വെള്ളാപള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തുമായി 250 ഓളം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനങ്ങളുടെ ഭാഗമായി മലപ്പുറം യൂണിയന്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം യൂണിയന്‍ സെക്രട്ടറി സുബ്രമണ്യന്‍ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി സ്വാഗതമാശംസിച്ചു.വനിത സംഘം പ്രസിഡണ്ട് ചന്ദ്രിക അധികാരത്ത്, ശ്രീനാരായണ എംപ്ലോയ്‌സ് ഫോറം കേന്ദ്രസമിതി അംഗം രഞ്ജിത് മലപ്പുറം, യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ എം, എന്നിവര്‍ സംസാരിച്ചു.യോഗം ഡയറക്ടര്‍ നാരായണന്‍ നല്ലാട്ട് നന്ദി പറഞ്ഞു