ഷട്ടിൽ കളിക്കുന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ ഷട്ടിൽ കളിക്കിടെയാണ് മരണം സംഭവിച്ചത്. ഷാനിമയാണ് ഭാര്യ. മകൾ അഷിമ.