ഓട്ടോയില്‍ എഴുത്തു ലോട്ടറി: രണ്ടു പേര്‍ പിടിയില്‍


വേങ്ങര: ഓട്ടോയില്‍ എഴുത്തു ലോട്ടറി നടത്തിയ രണ്ടു പേര്‍ പിടിയില്‍. കടകളിലെ എഴുത്തു ലോട്ടറിക്കെതിരെ പോലീസ്‌ നടപടി ശക്‌തമാക്കിയതോടെ പുതിയ മാര്‍ഗം തേടിയാണ്‌ ചൂതാട്ടക്കാര്‍ എഴുത്തിന്‌ ഓട്ടോകളെ ആശ്രയിക്കാന്‍ തുടങ്ങിയത്‌. ഇങ്ങനെ ഓട്ടോറിക്ഷയില്‍ വെച്ച്‌ എഴുത്ത്‌ ലോട്ടറി ചൂതാട്ടത്തിന്‌ നേതൃത്വം നല്‍കിയ രണ്ടു പേരെ വേങ്ങര ഐ.പി.പി. മുഹമ്മദ്‌ ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

എ.ആര്‍.നഗര്‍, വി.കെ. പടി, അത്തോളി വീട്ടില്‍ പ്രമോദ്‌ (41), കോഴിക്കോട്‌ പുതിയറ മാപ്പിയേടത്ത്‌ വീട്ടില്‍ അമല്‍ പ്രകാശ്‌ (24) എന്നിവരെയാണ്‌ വേങ്ങര പുത്തനങ്ങാടിയില്‍ നിന്നും വില്‍പനക്കിടെ പിടികൂടിയത്‌. 11230 രൂപയും ഇവരില്‍ നിന്ന്‌ കണ്ടെടുത്തു. പ്രതികളെ ഇന്നലെ വൈകീട്ട്‌ കോടതിയില്‍ ഹാജരാക്കി.