വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.
കണ്ണൂർ: മട്ടന്നൂരില്‍ ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ചെങ്കൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിംഗ് തൊഴിലാളിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി വിളമന സ്വദേശികളായ
അരുൺ വിജയൻ (38) – ഡ്രൈവർ
രവീന്ദ്രൻ (57) – ക്ലീനർ എന്നിവരാണ്
മരിച്ചത്.
സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചു. ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കീഴ്മേല്‍ മറിഞ്ഞ ലോറിയില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മട്ടന്നൂരിലെ പ്രൈവറ്റ് ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുന്നു.