ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമായി
ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അൻപത്തി ഒന്നാമത് ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഡിസംബർ 12 മുതൽ 3 ദിവസങ്ങളിലായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ. നടക്കുക.
ഇന്ന് രാവിലെ ഒൻപതിന് അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ പതാക ഉയർത്തി മീററിന് തുടക്കമായി
മലപ്പുറം ജില്ലയിലുള്ള വിവിധ സ്കൂളുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമായി രണ്ടായിരത്തോളം അത് ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കും.


അണ്ടർ 14, അണ്ടർ16, അണ്ടർ18, അണ്ടർ20, അണ്ടർ23, മെൻ , വിമൻ, എന്നീ കാറ്റഗറികളിലായി നൂറ്റി എൺപതോളം മൽസര ഇനങ്ങളാണ് നടക്കുക. ഇത്തവണ അണ്ടർ 23 വിഭാഗം കൂടി ചാമ്പ്യൻഷിപ്പിൽ ഉണ്ടെന്നതാണ് പ്രത്യേകത.
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ നൽകുന്ന പത്തക്ക നമ്പർ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ
14 ന് നടക്കുന്ന സമാപന ചടങ്ങിൽ ജില്ലയിലെ മികച്ച താരങ്ങളെയും കായിക ധ്യാപകരെയും ജില്ലാ അത്ലറ്റിക് അസോസിയേഷൻ ആദരിക്കും.
സമാപന ചടങ്ങ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും.