കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം എ.സി.പ്രവീണിന്



തൃശ്ശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ്        അസോസിയേഷൻ ഏർപ്പെടുത്തിയ കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ  കൊമേഴ്സ് അധ്യാപകൻ എ.സി.പ്രവീണിന്.      അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കെ.എസ്.പി.ടി.എ. തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ 24ന് വൈകീട്ട് മൂന്നിന് കെ.എസ്.പി.ടി.എ. വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാദ്യാസ അവാർഡ് മേളയിൽ മന്ത്രി പ്രൊഫ.ആർ. ബിന്ദു അവാർഡ് സമ്മാനിക്കും.

എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ, ഓപ്പൺ സ്ക്കൂൾ കോ-ഓഡിനേറ്റർ, +2 തുല്യത ആർ.പി. സംസ്ഥാന കൊമേഴ്സ് ഗ്രൂപ്പ് അംഗം, ജില്ലാ പ്രാക്ടിക്കൽ ചീഫ്, കൈറ്റ് വിദൂരം ഫസ്റ്റ് ബെൽ കോ-ഓഡിനേറ്റർ,എ.എച്ച്.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ചു. തിരൂർ തെക്കുംമുറി പതേനായ  പഞ്ചായത്ത് ഇൻസ്പെക്ടർ പൂക്കയിൽ പ്രഭാകരൻ നായരുടെയും എ.സി ലതികയുടെയും മകനാണ്. ഭാര്യ: മോനിഷ പി. ( ക്ലാർക്ക് മാറഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക്) മക്കൾ ഋധിക , ഋഷിക (വിദ്യാർത്ഥികൾ , എൻ.എസ്.എസ്.സ്ക്കൂൾ തിരൂർ)