തിരൂരിലെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ
തിരൂർ: തെക്കുംമുറിയിലെ സോനു ടാറ്റൂവിൽ തിരൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരൻ തൃക്കണ്ടിയൂർ പൊന്നക്കാംപാട്ടിൽ 31 വയസുള്ള സോനലിനെ അറസ്റ്റുചെയ്തു.

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി, കാഞ്ഞങ്ങാട്, നീലേശ്വരം, കോഴിക്കോട് പാലാഴി, കല്ലായി, വടകര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളോ വേദന സംഹാരികളോ കണ്ടെത്താനായില്ല. ശരീരത്തിൽ ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്.