Shobika

കായിക മന്ത്രിക്ക് നിവേദനം നല്‍കി

മലപ്പുറം :  പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ  സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ‘വിഷന്‍ 2030’ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്‌കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ  മികച്ച സ്‌റ്റേഡിയമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ വികസന സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനു നിവേദനം നല്‍കി.

1 st paragraph

 വികസന സമിതി അംഗങ്ങളായ പ്രധാന അധ്യാപിക ആര്‍ എം ഷാഹിന, പി ടി എ പ്രസിഡന്റ് ഷരീഫ് പൊട്ടിക്കല്ല്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി  ചെയര്‍മാന്‍ എ എ കബീര്‍, ഇ ഉബൈദ്, എം പി സധു, അധ്യാപകരായ കെ പി  സാബിറ, പി  അബ്ദുറഹ്മാന്‍, പി  മജീദ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
ഫോട്ടോ;പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ കളിസ്ഥം ആധുനിക സ്‌റ്റേഡിയമാക്കിമാറ്റണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ ഭാരവാഹികള്‍ മന്ത്രി വി അബ്ദുറഹ്മാനു നിവേദനം നല്‍കുന്നു

2nd paragraph