Main Banner

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നിന്നും വെളിയംകോട് സ്വദേശിയെ എംഡിഎംഎയുമായി പിടികൂടി


കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മൈസൂര്‍-കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കുമരുന്നു കടത്തിയ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (30) നെ അറസ്റ്റ് ചെയ്തു.

1 st paragraph

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പ്രജിത്ത്, പ്രിവന്റീവ് ഓഫിസര്‍മ്മാരായ വി ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സജീവ് ഒ, ജോബിഷ് കെ യു എന്നിവരാണ് മയക്കുമരുന്ന് പിടികൂടിയത്. എന്‍ഡിപിഎസ് നിയമപ്രകാരം പരമാവധി 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്.

2nd paragraph