ഷക്കീലയുടെ മകൾ മില്ല, സീരിയൽ താരം ദിവ്യ ഗണേഷ് എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

തെന്നിന്ത്യൻ താരം ഷക്കീലയുടെ മകൾ മില്ലയും സീരിയൽ താരം ദിവ്യ ഗനീഷും വാഹനാപകടത്തിൽപെട്ടു. കുമളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മൂന്ന് പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. വലിയ പരിക്കുകൾ ഒന്നുമില്ലാതെ എല്ലാവരും രക്ഷപെട്ടു എന്നും താരം കുറിച്ചു.

‘കേളടി കൺമണി’ എന്ന സീരിയലിലെ താരമാണ് ദിവ്യ ഗണേഷ്. പിന്നീട്, സുമംഗലി, ലക്ഷ്മി വന്നുചു,ഗ്രാമത്തിൽ ഒരു നാൾ എന്ന റിയാലിറ്റി ഷോ തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി എന്ന തമിഴ് ജനപ്രിയ ടിവി ഷോയിലൂടെ ജെന്നിഫർ എന്ന കഥാപാത്രത്തിലൂടെ താരം ശ്രദ്ധനേടിയിരുന്നു. ഷക്കീലയുടെ ദത്തു മകളാണ് മില്ല. ഫാഷൻ ഡിസൈനറായ മില്ല ട്രാന്‍സ്‌ജെന്‍ഡറാണ്.